Saturday, November 18, 2006

അങ്കം തുടങ്ങുന്നു

ബൂലോകത്തില്‍ വന്ന് ബ്ലോഗുകള്‍ വായിച്ച് വായിച്ച് പ്രലോഭനം സഹിക്കാനാവാതെ പയ്യനും ബ്ലോഗാന്‍ തീരുമാനിച്ചു.
ഇനി അങ്കത്തിന് പയ്യനും.

17 comments:

ദേവരാഗം said...

എന്നാ തുടങ്ങിക്കോ പയ്യാ. ഓതിരം ഒഴിവ്‌.. ഇരുന്നമര്‍ന്ന് ഇടത്തുമാറി ഇടം വെട്ടി കേറി ഇടതൊഴിഞ്ഞ്‌ ഇടം തിരിഞ്ഞ്‌ (മൊത്തം ഇടത്തോട്ടാക്കിയത്‌ വേറൊന്നുമല്ല, ഭരണം ഇപ്പോ)

ബൂലോഗത്തേക്ക്‌ സ്വാഗതം

നന്ദു said...

പയ്യനേ. ദേവന്റെതാണ്‍ കന്നിത്തേങ്ങ. നന്നാവും. ഇനി തുടങ്ങിക്കോ. മറ്റൊരു തിരോന്തരക്കാരന്റെ സപ്പോര്‍ട്ട്. പിന്നെ അതുല്യേടടുത്തു മുട്ടേം കോഴീം കൊണ്ട് പോവല്ലെ അനിയാ ആ ചേച്ചി തല്ലുമെ.
താങ്കള്‍ തിരുവനന്തപുരത്താണെങ്കില്‍
ചന്ദ്രേട്ടനെ കോണ്ടാ‍ക്റ്റ് ചെയ്യൂ .
S.Chandrasekharan Nair
Shri Raghav, Perukavu, Peyad-PO
Thiruvananthapuram 695 573
Ph. 0471 2283033 Mob. 9447183033
http://chandrasekharan.nair.googlepages.com/otherlinks

തിരുവനന്തപുരം മീറ്റ് വരാന്‍ പോകുന്നു ഉടനെ.

കുറുക്കനതുല്യ said...

പയ്യന്‍സേ.. കാത്തിരിയ്കുന്നു, കാതോര്‍ത്തിരിയ്കുന്നു. അറ്റ്‌ലീസ്റ്റ്‌ ഒരു പടമെങ്കിലും വരച്ച്‌ എന്നെപോലെ യിടണേ..

നന്ദുവേ.. പാവം ചന്ദ്രേട്ടനിപ്പോ തന്നെ പിടിപ്പത്‌ പണിയുണ്ട്‌. അതിനിടയ്ക്‌ ഇങ്ങനേം കൂടി പണി കൊടുക്കല്ലേ ട്ടോ.

കുറുമാന്‍ said...

പയ്യാ, സ്വാഗതം.

പതിനെട്ടു കളരിക്കും ആശാനായ ദേവനാ ആദ്യ ചുവട് പറഞ്ഞിരിക്കുന്നേ, പിന്നെ നന്ദു, പിന്നെ നല്ലാണി ചോദിച്ചപ്പോള്‍ ബ്ലോഗാണി നല്‍കിയ കുറുക്കനതുല്യ..

മോശമാവില്ല, പൂഴിക്കടകന്‍ വരെ പഠിക്കാം....ബ്ലോഗിന്‍ കാവില്‍ തിരിവച്ചൂലോ അല്ലെ.....

ഇത്തിരിവെട്ടം said...

പയ്യന്‍ സ്വാഗതം.

സുല്‍ | zeroPoint said...

പയ്യാ വേഗം വാ...
നിന്റെ കുറവുണ്ടായിരുന്നു ബൂലോകത്തില്‍
ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ടെത്രയായി.

സ്വാഗതം

നന്ദു said...

അതുല്ല്യാ,
ഞങ്ങള്‍ അപ്പികളുടെ ഒരു ഗ്രൂപ്പ് ഉണ്ടാക്കാന്‍ സമ്മതിക്കത്തില്ല്യാ അല്ലെ?.

മുരളി വാളൂര്‍ said...

പയ്യാ പയ്യെ വരൂ,
ഒരു കഷ്‌ണം സ്വാഗതം നമ്മുടെ വഹയും വരവു വച്ചോളൂ....
ച്ചാല്‍ എപ്പഴാ പടപ്പൊറപ്പാട്‌ തൊടങ്ങണേ ആവോ.....

തഥാഗതന്‍ said...

സ്വാഗതം പയ്യാ

ന്നാല്‍ അങ്ങട്‌ തൊടങ്ങ്വല്ലേ

പുഴക്കര മാളികയിലെ ചാത്തുമ്മാനെയും കാരസ്ഥന്‍ വാരിക്കുന്നനേം മനസ്സില്‍ നിരീച്ച്‌ അങ്ങടെ തൊടങ്ങ്വാ

ഓതിരം കടകം വാരി സൌഭദ്രം..

പതിനെട്ടാമത്തെ അടവ്‌ കാലു കൊണ്ട്‌ (ഓട്ടം) പ്രയോഗിക്കാതിരുന്നാല്‍ അങ്കം കേമാവും..

(പശ്ചാത്തലത്തില്‍ : ചന്തു ചതിച്ച ചതിയാണച്ഛാ
ചന്തു ചതിച്ച ചതിയാണാര്‍ച്ചേ)

പയ്യന്‍‌ said...

പ്രിയപ്പെട്ടവരേ

സുസ്നേഹ സ്വാഗതത്തിന് മനം നിറഞ്ഞ നന്ദി

വരാന്‍ പോകുന്ന തിരുവനന്തപുരം മീറ്റിന് എല്ലാവിധ സഹകരണവും മുന്‍‌കൂറായി വാഗ്ദാനം ചെയ്യുന്നു.

വല്യമ്മായി said...

സ്വാഗതം

എന്റെ ബ്ളോഗിലും ആദ്യ കമന്റ് ദേവേട്ടന്റെ ആയിരുന്നു.

വൈക്കന്‍... said...

സ്വാഗതം പയ്യാ...
സുസ്വാഗതം പയ്യാ..

സു | Su said...

പയ്യന് സ്വാഗതം :)

നന്ദു said...

Payyans,
Njaan Saudi yil Riyadil aanu.
Thiruvananthapuram Blog meet nte
kaaryangal Chandrettanodu Samsaaricholu. School vacationil aayirikkumennu thonnunnu.
Chandrettane muruke pidicholu.
(Athulya Kelkkenda...!) Ningalokkeyaanu etteduthu vijayamaakkendathu. enneppolulla tvm kaarkku ividirunnu thenga udaykkaane kazhiyu.

COMMENTS MAATHRAME ULLO EZHUTHI/VARACHU/POTTAM PIDICHUM ONUM KANDILLALLO?

Thanks
Nandu

കരീം മാഷ്‌ said...

സ്വാഗതം.
പയ്യന്‍ കഥകള്‍ക്കായി കാതോര്‍ത്തിരിക്കുന്നു.

കേരളഫാർമർ/keralafarmer said...

ലോനപ്പന്റെ പോസ്റ്റിലെ കമെന്റ്‌ വായിച്ച്‌ എത്തിയത്‌ അങ്കത്തിനോ? ഓകെ ഞാനും റെഡി. തോക്കെങ്കി തോക്ക്‌ വെട്ടുകത്തിയെങ്കി അത്‌. ബ്ലോഗല്ലെ ഏത്‌ ആയുധവും ആകാം. ദേവനെക്കാള്‍ ആരോഗ്റ്യം ഈ വയസുകാലത്ത്‌ എനിക്കുണ്ടെന്നൊരു തോന്നല്‍. ബുദ്ധിയില്‍ ദേവനേക്കാള്‍ വളരെ വളരെ പിന്നില്‍. ഞാനും ഉണ്ട്‌ കേട്ടോ.

കേരളഫാർമർ/keralafarmer said...
This comment has been removed by the author.